Grand Novena Feast of St. Jude is celebrated for 10 days each year from October 19th to October 28th with World´s Biggest 1001 wicks Oil Lamp lighted.

St. Jude the Apostle

നമ്മുടെ കര്‍ത്താവിന്‍റെ പന്ത്രന്ടു ശിഷ്യന്‍മാരില്‍ ഒരാളാണ് വി. യുദാ തദേവൂസ്. ദിവ്യനാഥനെ ഒറ്റികൊടുത്ത യുദാസിന്‍റെ പേരിനോട് സാമ്യം ഉളളതുകൊന് ടായിരിക്കണം ആദിമനുറ്റാന് ടുകളിന്‍ ഈ വിശുദ്ധനോടുളള ഭക്തിക്ക് അത്ര പ്രചാരം ഉന്ടായിരുന്നില്ല അങ്ങനെ വിസ് മരിക്കപ്പെട്ട വിശുദ്ധന്‍ എന്ന പേരിനാല്‍ അദ്ദേഹം അറിയപ്പെടാന്‍ ഇടയായി.

നമ്മൂടെ കര്‍ത്താവ് സ്വീഡനിലെ വി. ബ്രിജീത്തായ്ക്കു കാണാപ്പെട്ടപ്പോള്‍ പറഞ്ഞു, തദേവുസ് എന്ന പേരിന്‍റെ അര്‍ത്ഥം സ് നേഹമുള്ളവന്‍ എന്നാണ്. ആ പേരിന് അനുസരണമായി വി. യുദാ തദേവുസിനെ ആശ്രയിക്കുവരെ സഹായിക്കുവാന്‍ ആ വിശുദ്ധന്‍ എപ്പോഴൂം സന്നദ്ധനായിരിക്കുമെന്ന്. അന്നുമുതല്‍ വിശുദ്ധനോടുളള ഭക്തിക്ക് വിശ്വാസികളുടെ ഇടയില്‍ വലിയ പ്രചാരം സിദ്ധിച്ചു തുടങ്ങി

വി. യൂദാ കാര്‍ത്താവിന്‍റെ രക്തബന്ധത്തില്‍പ്പെട്ടവനായിരുന്നു. പ കന്യാമറിയം തന്‍റെ അമ്മാവിയും നമ്മുടെ കര്‍ത്താവ് സഹോദരനും ആയിരുന്നു. സുവിശേഷത്തില്‍ അറിയപ്പെടുന്ന ക് ളെയോപ്പാസിന്‍റെയും മേരിക് ളെയോപ്പാസിന്‍റെയും മകനായിരുന്നു വിശുദ്ധന്‍. അടുത്ത ബന്ധു എന്ന നിലയില്‍ ബാലും മുതല്‍ ക്രിസ് തൂവുമായി അദ്ദേഹം സഹവസിച്ചിരുന്നു. പിന്നീട് അപ്പസ് തോല സംഘത്തില്‍ ചേരുവാനും വി ഗ്രന്ഥകാരന്‍മാരില്‍ ഒരാളാകുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ പല അത്ഭുതങ്ങളും വിശുദ്ധന്‍ ചെയ്തിരുന്നു.

രക്തസാക്ഷിയായി വിശുദ്ധന്‍ മരിച്ചു .മതവിരോധികള്‍ അദ്ദെഹത്തെ ഗദകൊടിച്ച് അവശനാക്കിയിട്ട് ശിരഛേദനം ചെയ്യുകയാണുന് ടായത്. ഈ വിശുദ്ധന്‍റെ പൂജ്യാവശിഷ് ടങ്ങള്‍ ഇന്നും റോമില്‍ വി . പത്രോസിന്‍റെ ബസ് ലിക്കായില്‍ സൂക്ഷിക്കപ്പടുന്നു. മാനുഷിക ശക്തിയെ വെല്ലുവിളിക്കുന്ന മാറാവ്യാധിയോ, വൈദ്യശാസ് ത്രത്തിന്‍റെ കഴിവുകളേ കഴിഞ്ഞുളള രോഗമൊ, ദാരിദ്ര്യമൊ, നിരാശയൊ, മാനസികാസ്വാസ്ഥൃമോ, കുടുംബ കലഹമോ, പൈശാചിക ഉപദ്രവങ്ങളൊ, എന്തായിരുംലും അവയില്‍നിന്നൊരു രക്ഷാമാര്‍ഗം വിശുദ്ധന്‍ തന്‍റെ ഭക്തണ്മര്‍ക്കു പ്രത്യേകമായും കാണിച്ചു കൊടുക്കും. ആസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ് ഥന്‍ എന്നറിയപ്പെടുന്ന വി യുദാ തദേവുസ് തന്‍റെ ആശ്രിതര്‍ക്ക് ഏതു വിഷമപ്രശ് നങ്ങളിലും പ്രതിവിധിയും ആശ്വാസവും എത്തിച്ചു കൊടുക്കുന്നു.

Copyright St. Jude Shrine Koothattukulam. All right reserved.