Grand Novena Feast of St. Jude is celebrated for 10 days each year from October 19th to October 28th with World´s Biggest 1001 wicks Oil Lamp lighted.
ഈശോയുടെ വിശ്വസ്തദാസനും സ്നേഹിതനും അപ്പസ്തോലനുമായ വിശുദ്ധ യുദായേ ദിവ്യഗുരുവിനെ ശത്രുക്കളുടെ കരങ്ങളില്‍ ഏല്‍പ്പിച്ചുകൊടുത്തവന്‍റെ പേരിനോട് അങ്ങയുടെ പേരിനുളള സാമ്യം പലരും അങ്ങയെ മറക്കുവാന്‍ കാരണമാക്കിയല്ലൊ എങ്കിലും നിരാശാജനകവും അസാധ്യവുമായ കാര്യങ്ങളുടെ മദ്ധ്യസ്ഥനായി തിരുസഭ അങ്ങയെ സാര്‍വ്വത്രികമായി വണങ്ങുകയും അങ്ങയുടെ സഹായം അപേക്ഷിക്കുകയും ചെയ്യുന്നു. വളരയെധികം കഷ് ടപ്പെടുന്ന എനിക്കുവേന്ടി പ്രാര്‍ത്ഥിക്കണമെ... ആശയറ്റ സന്ദര്‍ഭങ്ങളില്‍ ദൂശ്യമായ സഹായം അതിവേഗം പ്രദാനം ചെയ്യുന്നതിന് അങ്ങേയ്ക്ക് സംസിദ്ധമായിരിക്കുന്ന പ്രത്യേകാനുകുല്യത്തെ എനിക്കുവേന്ടി വിനിയോഗിക്കണമെന്ന് ഞാനങ്ങയോടഭ്യര്‍ത്ഥിക്കുന്നു. എന്‍റെ എല്ലാ ആവശ്യങ്ങളിലും കഷ് ടതകളിലും ദുഃഖങ്ങളിലും പ്രത്യേകിച്ച്...(നിയോഗം)...സ്വര്‍ഗ്ഗത്തില്‍ നിന്നുളള സഹായവും ആശ്വാസവും കിട്ടുന്നതിനുമായി ഈ വലിയ ആവശ്യനേരത്ത് എന്‍റെ സഹായ- ത്തിനെത്തണമേ... അങ്ങനെ അങ്ങയോടും മറ്റെല്ലാവിശുദ്ധരോടും കുടെ ദൈവത്തെ അനവരതം സ്തുതിക്കുന്നതിന് എനിക്ക് ഇടയാകട്ടെ. ഓ, വാഴ്ത്തപ്പെട്ട വി.യുദായേ ഈ വലിയ അനുഗ്രഹത്തെ ഞാന്‍ എന്നും സ്മരിക്കു- ന്നതാണെന്നും എന്‍റെ ശക്തിയുളള പ്രത്യേക മദ്ധ്യസ്ഥനായി അങ്ങയെ വണങ്ങുന്നതില്‍ ഞാന്‍ ഒരിക്കലും കുറവുവരുത്തുകയില്ലന്നും അങ്ങയോടു ഭക്തിപ്രചരിപ്പിക്കുന്നതിന് എന്‍റെ സര്‍വ്വ കഴിവുകളും വിനിയോഗിക്കുമെന്നും ഞാല്‍ ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു. ഏറ്റവും നീതിയുളളതും ആരാധ്യവും ഉന്നതവുമായ ദൈവത്തിന്‍റെ ഇഷ് ടം എല്ലാ കാര്യങ്ങളിലും എന്നും എന്നേയ്ക്കും സതുതിക്ക- പ്പെടുകയും പുകഴ്ത്തപ്പെടുകയും വഠഴ്ത്തപ്പെടുകയും / ചെയ്യട്ടെ. എളിമയുടെ മാതുകയും / സഹനത്തിന്‍റെറ കണ്ണാടിയും ശുദ്ധയുടെ ലില്ലിപ്പുഷ്പവും ദൈവസ്നേഹത്തിന്‍റെ ജ്വാലയുമായ വി. യുദായേ ഞങ്ങള്‍ക്കുവേന്ടി മാദ്ധ്യസ്ഥ്യം അപേക്ഷിക്കണമേ... ദുഃഖിതരുടെ ആശ്വാസവും പാപികളുടെ സങ്കേതവും വിഷമിക്കുന്നവരുടെ സഹായിയും അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വി. യുദായേ ഞങ്ങള്‍ക്കുവേന്ടി മാദ്ധ്യസ്ഥ്യം അപേക്ഷിക്കണമേ....